10 July, 2024 09:57:08 AM
കലണ്ടറിലെ അവ്യക്തത: കർക്കിടകബലി ആഗസ്റ്റ് മൂന്നിന് നടത്തണമെന്ന് ദേവസ്വം ബോർഡ്
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് 1199-ാം മാണ്ട് ൽ പുറത്തിറക്കിയ കലണ്ടറിൽ കർക്കിടക വാവ് ആഗസ്റ്റ് മൂന്നാം തീയതിയും കറുത്ത വാവ് നാലാം തീയതിയുമായിട്ടാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഈ ഉത്തരവ് ആളുകളിൽ അവ്യക്തത ഉണ്ടാക്കിയതിനെ തുടർന്ന് ആളുകൾ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് അധികൃതർ ചർച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള എല്ലാ അമ്പലങ്ങളിലും കർക്കിടകബലി മൂന്നാം തീയതി ആചരിക്കണമെന്ന് ദേവസ്വം കമ്മീഷണർ ഇൻ ചാർജ് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ഉത്തരവിറക്കി.