11 July, 2024 10:33:31 PM


തൃശൂര്‍ കുട്ടനെല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ജൂലായ് 15ന്



തൃശൂര്‍: കുട്ടനെല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ജൂലായ് 15ന് നടക്കും. നവകം, പഞ്ചഗവ്യം, കലശപൂജ, തല്‍കലശാഭിഷേകം എന്നി ചടങ്ങുകള്‍ക്ക് തന്ത്രി അണിമംഗലത്ത് ശ്രീവല്ലഭന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 11 മുതല്‍ പ്രസാദം ഊട്ട്, വൈകിട്ട് വിശേഷാല്‍ നിറമാല, രാജലക്ഷ്മി വിജയന്‍റെ കര്‍ണാടകസംഗീതം തുടങ്ങിയവയും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.


പരശുരാമനാല്‍ പ്രതിഷ്ഠിതമായ 108 ദുര്‍ഗാലയങ്ങളില്‍ ഒന്നായ ക്ഷേത്രത്തില്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഒന്നാംഘട്ടത്തില്‍ ക്ഷേത്രഗോപുരം, ചുറ്റമ്പലം, മണ്ഡപം, പത്തായപ്പുര ഇവയുടെ മേല്‍കൂര പാരമ്പര്യതനിമ നിലനിര്‍ത്തികൊണ്ടുതന്നെ പുതുക്കിപണിതു. രണ്ട് തട്ടുകളായുള്ള വട്ടശ്രീകോവില്‍ ചെമ്പോല മേയുക ഉള്‍പ്പെടെയുള്ള പ്രവൃത്തികളാണ് രണ്ടാം ഘട്ടത്തിലെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K