29 December, 2023 09:53:00 PM


മകരവിളക്ക് മഹോത്സവം; ശബരിമല ക്ഷേത്ര നട നാളെ തുറക്കും



പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി നാളെ വൈകുന്നേരം ശബരിമല ശ്രീധര്‍മശാസ്താക്ഷേത്രം നട തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി പി എൻ മഹേഷ് നമ്ബൂതിരി നട തുറക്കും.

തുടര്‍ന്ന് മേല്‍ശാന്തി ആഴിയില്‍ അഗ്നി പകരും. അതിനുശേഷം തീര്‍ഥാടകര്‍ക്ക് പതിനെട്ടാം പടി ചവിട്ടി ദര്‍ശനം അനുവദിക്കും. മണ്ഡലപൂജകള്‍ക്കു ശേഷം ഇക്കഴിഞ്ഞ 27 ന് രാത്രി 11 ന് ഹരിവരാസനം പാടി നട അടച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K