04 January, 2024 07:29:23 PM
പേരൂർ മർത്തശ്മൂനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്‍റെ ഓർമപെരുന്നാൾ
ഏറ്റുമാനൂർ : ആഗോള തീർഥാടന കേന്ദ്രമായ പേരൂർ മർത്തശ്മൂനി പള്ളിയിൽ വിത്തുകളെ പ്രതിയുള്ള വി. ദൈവമാതാവിന്റെ ഓർമപെരുന്നാൾ ജനുവരി 5 മുതൽ 21 വരെ നടക്കും.5 ന് ശുദ്ധിമതിയായ മർത്തശ്മൂനി അമ്മയുടെ നാമത്തിൽ ആദ്യ വെള്ളി ദിനാചരണമാണ്. വി. മൂന്നിന്മേൽ കുർബ്ബാന, വൈകിട്ട് 7ന് ധ്യാന പ്രസംഗം - ഫാ പോൾ വർഗീസ് വെള്ളാപ്പള്ളിൽ.
ശനിയാഴ്ച രാവിലെ 7ന് വി.കുർബ്ബാന, ദനഹാപെരുന്നാൾ ശുശ്രൂഷകൾ, നടുതലപ്പെരുനാളായ ഏഴാം തീയതി 8 മണിക്ക് വി.കുർബ്ബാന വന്ദ്യ മാണി കോറെപ്പിസ്ക്കോപ്പാ കല്ലാപ്പുറത്ത്, ഉൽപ്പന്ന ലേലം. 8 തിങ്കൾ വിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ, 8.30 ന് വി. മൂന്നിന്മേൽ കുർബ്ബാന ഡോ.തോമസ് മോർ തീമോത്തിയോസ്, പെരുന്നാൾ കൊടി ഉയർത്തൽ, പ്രദിക്ഷണം, ആശീർവാദം.
14 ഞായർ 8ന് വി.കുർബ്ബാന, വൈകിട്ട് 7.30 ന് ആഘോഷ പൂർവ്വമായ റാസ കിഴക്കെ ഭാഗം സെന്റ് തോമസ് കുരിശിൻ തൊട്ടിയിൽ നിന്നാരംഭിച്ച് കാനാട്ട് കവല, കണ്ടംചിറ കവല വഴി മന്നാമല സെന്റ് ജോർജ്ജ് കുരിശിൻ തൊട്ടിയിൽ എത്തി ധൂപപ്രാർത്ഥനയ്ക്ക് ശേഷം ഞരളത്തിൽ കവല വഴി പള്ളിയിൽ എത്തിച്ചേരുന്നു. തുടർന്ന് ആശിർവാദം, ആകാശവിസ്മയം.
15 തിങ്കൾ പ്രധാന പെരുന്നാൾ 8.30 ന് വി. അഞ്ചിന്മേൽ കുർബ്ബാന അഭി.മാത്യൂസ് മോർ തേവോദോസ്യോസ്, സോഫ്റ്റ് വെയർ ഉദ്ഘാടനം , അഡ്മിൻ ആനത്താനത്ത് റിജോ ടോം മാത്യുവിനെ ആദരിക്കൽ, തിരി എഴുന്നള്ളിപ്പ്, കുട്ടികളെ അടിമ വയ്പ്പ്. 3ന് പ്രദക്ഷിണം, ആശീർവാദം, നേർച്ച വിതരണം.
21 ഞായർ രാവിലെ വി: കുർബ്ബാന ഭക്ത സംഘടനകളുടെ വാർഷികം സ്നേഹവിരുന്ന് എന്നിവയോടെ പെരുന്നാൾ സമാപിക്കുമെന്ന് വികാരി വന്ദ്യ മാണി കോർ എപ്പിസ്ക്കോപ്പാ കല്ലാപ്പുറത്ത് സഹ വികാരി ഫാ. കെ.കെ തോമസ് കറുകപ്പടി എന്നിവർ അറിയിച്ചു. ട്രസ്റ്റി പി കെ ഇതുപ്പ് ഇളയടത്തുകുഴി, സെക്രട്ടറി സി സി മാണി ചാക്കാശ്ശേരിൽ ജനറൽ കൺവീനർ കെ.പി. കുരുവിള കാനാട്ട് പബ്ബിസിറ്റി കൺവീനവർമാരായ എൻ.എസ്സ് സ്കറിയ നടുമാലിയിൽ, ജിബു കെ.മാത്യു കറുകശ്ശേരിൽ, സോജിൻ പി മാത്യു പൊക്കിടിയിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.