13 January, 2024 07:08:13 PM


വിജയപുരം രൂപതയുടെ പുതിയ സഹായ മെത്രാൻ മോൺ. ഡോ. ജസ്റ്റിൻ മഠത്തിപറമ്പിൽ



കോട്ടയം:  വിജയപുരം രൂപതയുടെ പ്രഥമ സഹായ മെത്രാനായി രൂപതാ വികർ ജനറൽ മോൺ. ഡോ. ജസ്റ്റിൻ അലക്‌സാണ്ടർ
മഠത്തിൽപറമ്പിലിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇടുക്കി പാമ്പനാർ ഇടവകാ അംഗമായ മോൺ. ഡോ. ജസ്റ്റിൻ അലക്‌സാണ്ടർ മഠത്തിൽ പറമ്പിലിൽ റോമിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്‌ടറേറ്റ് നേടിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം അദ്ദേഹത്തെ നിയമിച്ചു കൊണ്ടുള്ള സർക്കുലർ റോമിലും സഭാസ്ഥാനത്തും വായിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K