13 January, 2024 07:14:32 PM


ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ ഷംഷാബാദ് രൂപത അഡ്മിനിസ്ട്രേറ്റർ



കൊച്ചി: ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ ഷംഷാബാദ് രൂപത അഡ്മിനിസ്ട്രേറ്റർ. ഷംഷാബാദ് രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് സ്ഥാനം ഏറ്റെടുത്ത സാഹചര്യത്തിൽ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി മാർ ജോസഫ് കൊല്ലംപറമ്പിൽ പിതാവിനെ മേജർ ആർച്ചുബിഷപ് നിയമിച്ചു. ഇന്നു വൈകുന്നേരം സിനഡു സമ്മേളനത്തിൽവച്ച് അഡ്മിനിസ്ട്രേറ്റർ മേജർ ആർച്ചു ബിഷപ്പിന്റെ മുമ്പിൽ വിശ്വാസപ്രഖ്യാപനം നടത്തി ചുമതലയേറ്റു.

2022 ഒക്ടോബർ 22നു ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി നിയമിതനായ അഭിവന്ദ്യ ജോസഫ് കൊല്ലംപറമ്പിൽ പിതാവ് രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് എന്ന നിലയിൽ സേവനം ചെയ്തു വരികയായിരുന്നു. ഷംഷാബാദ് രൂപതയിൽ പുതിയ മെത്രാൻ സ്ഥാനം ഏറ്റെടുക്കുന്നതുവരെ രൂപതയുടെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത് അഡ്മിനിസ്ട്രേറ്റർ ആയിരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K