15 January, 2024 02:14:43 PM
അതിരമ്പുഴ തിരുനാളിന് മുന്നോടിയായി ടൗൺ അലങ്കാരത്തിന് കൊടിമരം നാട്ടി
ഏറ്റുമാനൂര്‍: അതിരമ്പുഴ തിരുനാളിന് മുന്നോടിയായി നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറിയുള്ള അതിരമ്പുഴ ചന്തക്കുളവും വീഥികളും അലങ്കരിക്കുന്നതിന്‍റെ ഭാഗമായി ചന്തക്കുളത്തിൽ കൊടിമരം നാട്ടി. പെണ്ണാർ തോടിന് കുറുകെ താൽക്കാലിക പാലം നിർമ്മിച്ചു അതിലൂടെയാണ് തിരുനാൾ പ്രദക്ഷിണം കടന്നുപോകുന്നത് അതിരമ്പുഴയിലെ വ്യാപാരികളും ചുമട്ടുതൊഴിലാളികളും ഡ്രൈവേഴ്സും അടങ്ങുന്ന നാനാ ജാതി മതസ്ഥരുടെ ഒത്തൊരുമയുടെ പ്രതീകവും കൂടിയാണ് അതിരുമ്പുഴ ടൗൺ അലങ്കാരവും തിരുനാളും.
അതിരമ്പുഴ തിരുനാളിൽ സംബന്ധിക്കാൻ എത്തുന്ന മുഴുവൻ ആളുകളും പുണ്യാളന് നേർച്ച കാഴ്ചകൾ സമർപ്പിച്ച് അതിരമ്പുഴ ടൗണിലെത്തി പെണ്ണാർ തോടിന് കുറുകെയുള്ള താൽക്കാലിക പാലത്തിൽ കൂടി നടന്നു ചന്തക്കുളത്തിലെ മനോഹരമായ അലങ്കാരങ്ങളും ടൗൺ അലങ്കാരങ്ങളും കണ്ടു നിർവൃതി കൊള്ളും
ഇന്ന് നടന്ന ഭക്തിനിർഭരമായ കൊടിമരം നാട്ടലിന് ഫൊറോനാ വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ മുഖ്യ കാർമികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. നൈജിൽ, ഫാ. ബിനിൽ, പി വി മൈക്കിൾ, കൈക്കാരന്മാരായ ജേക്കബ് തലയണക്കുഴി, മാത്യു വലിയപറമ്പിൽ, ജോണി കുഴുപ്പിൽ, തോമസ് പുതുശ്ശേരി, മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് ജോയിസ്, പഞ്ചായത്ത് മെമ്പർമാരായ ജോസ് അമ്പലക്കുളം, ജോസ് അഞ്ജലി, ജോർജുകുട്ടി കുറ്റിയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.