18 January, 2024 06:48:31 AM


ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര വിഗ്രഹ പ്രതിഷ്ഠയ്ക്ക് ഒരുങ്ങി പൗർണമിക്കാവ്



തിരുവനന്തപുരം: ഗിന്നസ് റൊക്കോഡിൽ ഇടം നേടി പൗർണ്ണമിക്കാവിനെ ലോക നെറുകയിൽ എത്തിച്ച  51 അക്ഷരദേവത പ്രതിഷ്ഠ, ഒറ്റക്കല്ലിൽ തീർത്ത പഞ്ചമുഖ ഗണപതിവിഗ്രഹം, ഹാലാസ്യ ശിവഭഗവാൻ്റെ പൂർണ്ണ കായ പ്രതിഷ്ഠ തുടങ്ങിയവയ്ക്ക് ശേഷം മറ്റൊരു മഹാത്ഭുതം കൂടെ ലോകത്തിന് സമ്മാനിക്കാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം വെങ്ങാനൂർ പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ക്ഷേത്രം 

പതിനഞ്ച്  അടി ഉയരത്തിൽ ഒറ്റക്കല്ലിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര വിഗ്രഹമാണ് പൗർണ്ണമിക്കാവിൽ പ്രതിഷ്ഠിക്കാൻ ഒരുങ്ങുന്നത്.

51 അക്ഷര ദേവത ശിൽപ്പങ്ങൾ നിർമ്മിച്ച കന്യാകുമാരി ജില്ലയിലെ മയിലാടിയിലെ ശിൽപ്പശാലയിൽ തയ്യാറാക്കിയ ശനീശ്വര വിഗ്രഹം ഇന്നലെ വൈകീട്ട് യഥാവിധി പൂജകൾക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ സജ്ജീകരിച്ച ശേഷം ഘോഷയാത്രയായി അനന്തപുരിയിലേക്ക് തിരിച്ചു.

കന്യാകുമാരി, നാഗർകോവിൽ, ശുചീന്ദ്രം, 108 വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നായ തിരുപ്പതി സാരം, കുമാരൻകോവിൽ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കേരള - തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിള വഴിയാണ് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുക. ഇന്ന് വെകിട്ട് 3 മണിക്ക് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ ഭക്തർ നൽകുന്ന സ്വീകരണത്തിന് ശേഷം വൈകീട്ട് 6 മണിക്ക് പൗർണ്ണമിക്കാവ് ക്ഷേത്രത്തിൽ എത്തിച്ചേരും. 

കൽതൂണുകളിൽ നിർമ്മിക്കുന്ന ശ്രീകോവിലിൻ്റെ നിർമ്മാണം പൂർത്തിയായ ശേഷം ആയിരിക്കും ശനീശ്വര വിഗ്രഹത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുകയെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K