19 January, 2024 03:19:44 PM


ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ അതിരമ്പുഴ തിരുനാളിന് കൊടിയേറി



അതിരമ്പുഴ: ചരിത്രപ്രസിദ്ധമായ അതിരമ്പുഴ തിരുനാളിന് ആയിരങ്ങളെ സാക്ഷിയാക്കി  ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ കൊടിയേറ്റി. പാരമ്പര്യ തനിമ വിളിച്ചോതുന്ന അതിരമ്പുഴ തിരുനാള്‍ അതിന്‍റെ എല്ലാവിധ ആചാരപെരുമകളും കാത്തു സൂക്ഷിക്കുന്ന രീതിയിലായിരുന്നു കൊടിയേറ്റ് കര്‍മ്മം നടന്നത്. 

രാവിലെ 5.45 ന്‍റെ പ്രഭാത പ്രാര്‍ത്ഥനയോടുകൂടി കര്‍മ്മങ്ങള്‍ ആരംഭിച്ചു. 6 മണിക്ക് മാര്‍ തോമസ് തറയില്‍ പിതാവിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടന്നു. കൊടിയേറ്റിന് ഫൊറോനാ വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തില്‍, ഫാ. സാജന്‍ പുളിക്കല്‍, ഫാ. നൈജില്‍ തൊണ്ടിക്കാക്കുഴിയില്‍, ഫാ. ബിനില്‍ പഞ്ഞിപ്പുഴ കൈക്കാരന്മാരായ ജേക്കബ് തലയിണക്കുഴി, ജോണി കുഴിപ്പില്‍, മാത്യു വലിയപറമ്പില്‍, തോമസ് പുതുശ്ശേരി തുടങ്ങിയവരും സന്നിഹിതരായിരുന്നു. 

കൊടിയേറ്റിന് ശേഷം അതിരമ്പുഴയിലെ കേക്ക് വേള്‍ഡ് ബേക്കറി നിര്‍മ്മിച്ച അതിരമ്പുഴ വലിയ പള്ളിയുടേയും ചെറിയ പള്ളിയുടേയും മാതൃകയില്‍ നിര്‍മ്മിച്ച 100 കിലോയുടെ കേക്ക് മാര്‍ തോമസ് തറയില്‍ പിതാവും ഫാ. ഡോ. ജോസഫ് മുണ്ടകത്തിലച്ചനും സംയുക്തമായി മുറിച്ച് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മധുരം പകര്‍ന്നു.

20ന് രാവിലെ 6 മണിക്ക് ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയിത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ തിരുനാള്‍ കുര്‍ബാനയും അതിന് ശേഷം അള്‍ത്താരയിലെ പ്രത്യേക അറയില്‍ സൂക്ഷിച്ചിരിക്കുന്ന പുണ്യവാളന്‍റെ തിരുസ്വരൂപം പുറത്തെടുത്ത് ആടയാഭരണങ്ങള്‍ ചാര്‍ത്തി രൂപക്കൂട്ടില്‍ പ്രതിഷ്ഠിക്കുകയും തുടര്‍ന്ന് ചെറിയ പള്ളിയിലേയ്ക്ക് പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K