19 January, 2024 05:11:54 PM


മള്ളിയൂർ അഖിലഭാരത ശ്രീമദ് ഭാഗവതാമൃത സത്രം 21ന് തുടങ്ങും; ജയന്തി 2ന്



കോട്ടയം : ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 103-ാം ജന്മദിനോത്സവ പരിപാടികൾ ഭാഗവതരഥഘോഷയാത്രയോടെ 21-നു വൈകുന്നേരം തുടങ്ങും. ഫെബ്രുവരി രണ്ടിനാണ് ജയന്തി സമ്മേളനം. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, മരങ്ങാട് മുരളീകൃഷ്ണൻ, ഗുരുവായൂർ രാധാകൃഷ്ണ‌ണ അയ്യർ എന്നിവർ യജ്ഞാചാര്യന്മാരായുള്ള ഭാഗവതപാരായണവും 40-ഓളം ഭാഗവത പണ്‌ഡിതന്മാർ പങ്കെടുക്കുന്ന, പന്ത്രണ്ടുദിവസം നീളുന്ന സത്രപ്രഭാഷണ പരമ്പരയുമാണ് ആഘോഷങ്ങളുടെ മുഖ്യാംശങ്ങൾ. നടുവിൽമഠം അച്യുതഭാരതി സ്വാമി യാർ, വെൺമണി കൃഷ്‌ണൻ നമ്പൂതിരി, മഹാമഹോപാദ്ധ്യായ ഡോ. മണി ദ്രാവിഡ് ശാസ്ത്രികൾ, സ്വാമി ചിദാനന്ദപുരി, വിഠൽദാസ് ജയകൃഷ്‌ണ ദീക്ഷിതർ, വിശാഖ ഹരി, സ്വാമി ഉദിത് ചൈതന്യ, ഉടയാളൂർ കല്യാണരാമൻ, പുല്ലൂർമണ്ണ് രാമൻ നമ്പൂതിരി, വെണ്മണി രാധാ അന്തർജനം, ഈറോഡ് ബാലാജി ഭാഗവതർ, കിഴക്കേടം ഹരിനാരായണൻ നമ്പൂതിരി, തുടങ്ങിയവരാണ് പ്രഭാഷണപരമ്പരയ്ക്ക് നേതൃത്വം നല്‌കുന്നത്.  

103-മത് മള്ളിയൂർ ഭാഗവതഹംസ ജയന്തിയോട് അനുബന്ധിച്ച് മള്ളിയൂർ അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രം ജനുവരി 21ന് ആരംഭിക്കുന്നു. ഫെബ്രുവരി രണ്ടിന് 103-മത് ഭാഗവതഹംസ ജയന്തി.

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ ആദരിച്ചുകൊണ്ട് ശ്രീരാമ പട്ടാഭിഷേകം കഥകളി ഉണ്ടായിരിക്കും. സീതാ, രാമ വേഷങ്ങൾ ആയിരിക്കും ദീപപ്രജ്വലനം നടത്തുക. അതിനുശേഷം കഥകളി. 


പുസ്ത‌ക പ്രകാശനം

"മള്ളിയൂരിന്റെ രാമായണ ചിന്തകൾ" എന്ന ഗ്രന്ഥം, രാമന്റെ സാന്നിധ്യത്തിൽ സീതാദേവി ഹനുമാന് നൽകിക്കൊണ്ട് പ്രകാശനം ചെയ്യും. ജനുവരി 22-ന് രാവിലെ ഭാഗവതം പ്രഥമസ്‌കന്ധം വായിക്കും. പൊന്നടുക്കം മണികണ്ഠൻ നമ്പൂതിരി, വട്ടപ്പറമ്പ് ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരി, ഡോ. വിജിത് ശശിധർ എന്നിവരുടെ പ്രഭാഷണം. തുടർന്ന് കലാമണ്ഡ‌പത്തിൽ കണ്ണൻ ജി. നാഥിൻ്റെ ഭജനയും നടക്കും. 23ന് വിമൽ വിജയ്, കിഴക്കേടം മധു നമ്പൂതിരി, എന്നിവരുടെ പ്രഭാഷണങ്ങളും ഉടയാളൂർ കല്യാണരാമൻ്റെ സമ്പ്രദായ ഭജനയും നടക്കും.

24-ാം തീയതി മുംബൈ ചന്ദ്രശേഖര ശർമ്മ, കല്ലംവള്ളി ജയൻ നമ്പൂതിരി എന്നിവരുടെ പ്രഭാഷണങ്ങൾക്കു ശേഷം പ്രസിദ്ധ കന്നഡ ചലച്ചിത്ര പിന്നണി ഗായിക വിദുഷി ചൈത്രയുടെ സംഗീതസദസ്.

25-ന് ഗുരുവായൂർ പ്രഭാകർജി, ഡോ. മണി ദ്രാവിഡ് ശാസ്ത്രി, ചന്ദ്രമന ഗോവിന്ദൻ നമ്പൂതി രി, സ്വാമി സന്മയാനന്ദ സരസ്വതി എന്നിവരുടെ പ്രഭാഷണവും ബരിരാഗ്നന്ദൻ അവതരിപ്പിക്കുന്ന സംഗീതവും.

26-ന് മുംബൈ നാരായൺജി, ഡോ. ആർ.രാമാനന്ദ്, വയപ്രം വാസുദേവൻ നമ്പൂതിരി എന്നി വരുടെ പ്രഭാഷണങ്ങളും ക്ഷേത്രാങ്കണത്തിൽ ലക്ഷദ്ദീപവും നടക്കും. തുടർന്ന് വിഠൽദാസ് ജയകൃഷ്ണ ദീക്ഷിതരുടെ സമ്പ്രദായ ഭജനയും ഉണ്ടായിരിക്കും. 27-ന് മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി, വിശാഖാ ഹരി, പുത്തില്ലം മധു, മാളിക ഹരിഗോവിന്ദൻ എന്നിവരുടെ പ്രഭാഷണങ്ങളും ടി.എസ്. രാധാകൃഷ്‌ണാജിയുടെ ഗാനതരംഗിണിയും. 28-ന്, യജ്ഞമണ്‌ഡപത്തിൽ കൃഷ്ണ‌ാവതാരം വായിക്കും. അധ്യാത്മാനന്ദ സ്വാമികൾ, പി. ആർ. ശിവശങ്കർ, ഡോ. പ്രദീപ് വർമ്മ എന്നിവരുടെ പ്രഭാഷണങ്ങൾക്കുശേഷം ശ്രീശങ്കരൻ മള്ളിയൂർ, തിരുവിഴ വിജു ആനന്ദ്, ഷിനു ഗോപിനാഥ് തുടങ്ങിയവർ പങ്കെടുക്കുന്ന സംഗീത സമന്വയം. വൈകുന്നേരം ഏഴിന് കാവാലം ശ്രീകുമാറിന്റെ സംഗീതസദസ്.

29-ന്, പള്ളിക്കൽ സുനിൽ, ദിവ്യ പദ്‌മ കാന്തൻ, കടുത്തുരുത്തി വേണുഗോപാൽ, പ്രഫ ഇന്ദു കെ.എസ്., സരിതാ അയ്യർ, കല്ലാനിക്കാട് ചന്ദ്രശേഖരൻ നമ്പൂതിരി തുടങ്ങിയവരുടെ പ്രഭാഷ ണങ്ങളും കോഴിക്കോട് പ്രശാന്ത് വർമ്മയുടെ സംഗീത സദസും. തുടർന്ന് പി.എസ്.വി. നാട്യ സംഘം അവതരിപ്പിക്കുന്ന മേജർസെറ്റ് കഥകളി.

30-ാം തീയതി യജ്ഞമണ്‌ഡപത്തിൽ രുക്‌മിണീ സ്വയംവരം പാരായണം ചെയ്യും. കുറുവല്ലൂർ ഹരിനമ്പൂതിരി, എൻ. അജിതൻ നമ്പൂതിരി, കാടാമ്പുഴ അപ്പു വാര്യർ എന്നിവരുടെ പ്രഭാഷ ണങ്ങളും കോഴിക്കോട് പ്രശാന്ത് വർമ്മ നയിക്കുന്ന സമ്പ്രദായ ഭജനയും നടക്കും. തുടർന്ന് ഹരീഷ് ശിവരാമകൃഷ്ണ‌ൻ അവതരിപ്പിക്കുന്ന സം സംഗീതസദസ്. 31ന്, ഡോ. പി.വി. വിശ്വനാ ഥൻ നമ്പൂതിരി, എൻ. സോമശേഖരൻ, വേണു മൂസത്, ശരത് എ. ഹരിദാസ് സ്വാമി ഉദിത് ചൈതന്യ എന്നിവരുടെ പ്രഭാഷണങ്ങളും പ്രശാന്ത് വർമ്മയുടെ നാമസങ്കീർത്തനവും മഞ്ഞപ്ര മോഹൻ നയിക്കുന്ന സമ്പ്രദായ ഭജനയും നടക്കും.

ഫെബ്രുവരി ഒന്നിന് വിദ്യാസാഗർ ഗുരുമൂർത്തി, സ്വാമി അശേഷാനന്ദ, ഈറോഡ് ബാലാജി ഭാഗവതർ, ശ്രീക‌ണ്ഠേശ്വരം സോമവാര്യർ, ശങ്കു ടി. ദാസ് തുടങ്ങിയവരുടെ പ്രഭാഷണങ്ങളും മല്ലാടി ബ്രദേഴ്‌സിൻ്റെ സംഗീതസദസും ഉണ്ടായിരിക്കും. ഫെബ്രുവരി രണ്ടാം തീയതിയാണ് ശ്രീമദ് ഭാഗവത യജ്ഞസമർപ്പണവും മള്ളിയൂർ ജയന്തി

സമ്മേളനവും. കോഴിക്കോട് പ്രശാന്ത് വർമ്മയുടെ ഭജനയും തുടർന്ന് ഭാഗവതഹംസ ജയന്തി സമ്മേളനവും നടക്കും. മുഖ്യ പ്രഭാഷണം സ്വാമി ചിദാനന്ദപുരി. സത്രത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ഭാഗവതാഭിരുചിയുള്ള ഭക്തജനങ്ങൾക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. താത്പര്യമുള്ളവർ ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെട്ട്, തങ്ങളുടെ പേരും മറ്റു വിവരങ്ങളും നല്കണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K