21 January, 2024 07:12:21 PM


അതിരമ്പുഴ തിരുനാൾ: ബധിരർക്കും മൂകർക്കുമായി ആംഗ്യഭാഷയില്‍ വി.കുർബാന



ഏറ്റുമാനൂര്‍: അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍ വി. സെബസ്ത്യാനോസിന്‍റെ തിരുനാളിനോടനുബന്ധിച്ച് വലിയ പള്ളിയിൽ ബധിരരും മൂകരുമായിട്ടുള്ള വിശ്വാസികൾക്കുവേണ്ടി ആംഗ്യഭാഷയിൽ പരി. കുർബാന അർപ്പിച്ചു. കോട്ടയം നവധ്വനി ഡയറക്‌ടർ ഫാ. ബിജു മുല്ലക്കരയുടെ നേതൃത്വത്തിലായിരുന്നു പരി കുർബാനയുടെ ആഘോഷം നടത്തിയത്. സീറോ മലബാർ സഭാക്രമത്തിൽ അർപ്പിച്ച പരിശുദ്ധ കുർബാനയിൽ അതിരമ്പുഴയിലും പരിസരപ്രദേശങ്ങളിലുമുള്ള നൂറു കണക്കിന് ബധിരരും മൂകരുമായ വ്യക്തികൾ പങ്കെടുത്തു.


ഭിന്നശേഷിക്കാരായ വ്യക്തികളുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് മാസത്തിൽ ഒരു ഞായറാഴ്‌ച ഇങ്ങനെ വി. കുർബാന അർപ്പിക്കുന്ന പതിവ് കഴിഞ്ഞ രണ്ട് വർഷമായി നടന്നുവരുന്നു. വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിലിന്‍റെ താത്‌പര്യപ്രകാരമാണ് കഴിഞ്ഞ വർഷം മുതൽ തിരുനാൾ ദിവസത്തിൽ ഈ കുർബാനയർപ്പണം ഉൾകൊള്ളിച്ചത്. തിരുനാളിനോടനുബന്ധിച്ച് വൈകിട്ട് ആരംഭിച്ച കഴുന്ന് പ്രദക്ഷിണം രാത്രി 9.30ന് ചെറിയപള്ളിയിൽ പ്രവേശിക്കുകയും 
തുടര്‍ന്ന് ലദീഞ്ഞും ആശീർവ്വാദവും നടക്കുകയുമുണ്ടായി. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K