01 February, 2024 09:57:37 AM


രണ്ടാം മോദി സർക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത



ന്യൂഡല്‍ഹി: രണ്ടാം മോദി സർക്കാരിന്റെ ‍അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ഇന്ന്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത് കാണക്കിലെടുത്താകും ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. 

കേന്ദ്ര ധനമന്ത്രി നിർമല സീതരാമനാണ് ബജറ്റ് അവതരിപ്പിക്കുക. ഈ ബജറ്റോടുകൂടി അവതരിപ്പിക്കുന്നതോടെ ആറു ബജറ്റുകൾ അവതരിപ്പിച്ച ആദ്യ വനിത ധനമന്ത്രിയായി നിർമ്മല സീതാരാമൻ എന്ന നേട്ടവും കൈവരിക്കും. 

ലോക്‌സഭയില്‍ രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. ആദായ നികുതി ഇളവുകൾ, ക്ഷേമപദ്ധതികൾ, സ്ത്രീകൾക്കും കർഷകർക്കുമുളള സഹായം എന്നിവ അടങ്ങുന്ന ഒരു കംപ്ലീറ്റ് പാക്ക് ബജറ്റാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സൂചന നൽകിയിരുന്നു.

2024 ൽ പാരീസ് ഒളിംപിക്സ് നടക്കാനിരിക്കുന്നത് കണക്കിലെടുത്ത് കായികരംഗത്തും പ്രഖ്യാപനങ്ങൾ വന്നേക്കുമെന്നും സൂചന നൽകുന്നുണ്ട്. ഇടക്കാല ബജറ്റുകളിൽ സമ്പദ്വ്യവസ്ഥ അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും സാധ്യതകൾ വിലയിരുത്തുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K