01 February, 2024 12:26:43 PM


വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ എസ്എഫ്‌ഐഒ അന്വേഷണം



തിരുവനന്തപുരം: വീണ വിജയനും സിഎംആര്‍എല്ലിനും കെഎസ്‌ഐഡിസിക്കും എതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം ഉടൻ ആരംഭിച്ചേക്കും. ഗുരുതരമായ കുറ്റകൃത്യമെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ വെളിച്ചത്തിലാണ് സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന്‍റെ അന്വേഷണം.

കമ്പനീസ് ആക്‌ട് 212 എ ആൻഡ് സി ചട്ടം ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്‍റെ നിലവിലെ അന്വേഷണം. ഇതാണ് എസ്‌എഫ്‌ഐഒയ്ക്ക് കൈമാറിയത്. പൊതുതാപര്യാർത്ഥവും, പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുമാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം. ഷോണ്‍ ജോർജ്ജിന്‍റെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ബെംഗളൂരു ആര്‍ഒസിയും എറണാകുളം ആര്‍ഒസിയും എക്സാലോജിക്ക്-സിഎംആര്‍എല്‍ ഇടപാടില്‍ ഗുരുതരമായ ചട്ടലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K