05 February, 2024 10:28:01 AM


കേരള ബജറ്റ് ; ടൂറിസം മേഖലയിൽ 500 കോടിയുടെ വികസന പദ്ധതി



തിരുവനന്തപുരം: ടൂറിസം മേഖലയിൽ 500 കോടിയുടെ വികസന പദ്ധതിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികൾ കൊണ്ട് വരുമെന്നും മന്ത്രി പറഞ്ഞു. വർക്കല, കൊല്ലം, മൺറോതുരുത്ത്, ആലപ്പുഴ, മൂന്നാർ, ഫോർട്ട് കൊച്ചി, പൊന്നാനി, ബേപ്പൂർ, കോഴിക്കോട്, കണ്ണൂർ, ബേക്കൽ തുടങ്ങിയ സ്ഥലങ്ങളിലെ വികസനത്തിനായി 500 കോടിയുടെ വികസനം അനുവദിക്കും.

ഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആകാൻ കേരളത്തിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു . കൊവിഡിന് ശേഷം വിനോദ സഞ്ചാര മേഖലയിൽ ഉണ്ടാകുന്നത് വൻ മാറ്റമാണെന്നും മന്ത്രി പറഞ്ഞു. 25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകുമെന്നും സ്റ്റാർട്ടപ്പ് മിഷൻ ഉണ്ടാക്കുന്നത് മികച്ച നേട്ടമാണെന്നും മന്ത്രി വ്യക്‌തമാക്കി. വർക്ക് ഫ്രം ഹോം ലീസ് സെന്ററുകൾ വ്യാപകമാക്കുമെന്നും സംസ്ഥാന വ്യാപകമായി ലീസ് സെന്റർ തുടങ്ങൻ 10 കോടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K