05 February, 2024 01:51:50 PM


മാസപ്പടി ആരോപണം; കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങി



കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങി. കൊച്ചിയിലെ സിഎംആർഎൽ കമ്പനിയിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം പരിശോധന നടത്തുകയാണ്.

ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിനാണ് പരിശോധന. ഇന്ന് രാവിലെ 9 മണിയോടെയാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ പരിശോധന തുടങ്ങിയത്. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ജീവനക്കാർക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി.

 ക്രമക്കേട് കണ്ടെത്തി കഴിഞ്ഞാൽ അന്വേഷണം ഇഡിയ്ക്കും സിബിഐയ്ക്കും കൈമാറാൻ എസ്എഫ്‌ഐഒയ്ക്ക് കഴിയും. അതേസമയം അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സി.പി.എം സെക്രട്ടറിയേറ്റ് തീരുമാനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K