06 February, 2024 10:11:53 AM
വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം; എസ്.എഫ്.ഐക്കെതിരെ കെ.എസ്.യു
കോഴിക്കോട്: സ്വകാര്യ വിദേശ സർവകലാശാലകൾ സംബന്ധിച്ച് ബജറ്റ് പ്രഖ്യാപനത്തിൽ എസ് എഫ് ഐ ക്കെതിരെ വിമർശനവുമായി കെ എസ് യു. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യവൽക്കരണത്തിൽ എസ് എഫ് ഐ പഴയ നിലപാട് മാറ്റിയോ എന്ന് കെ എസ് യു സംസ്ഥാന ഉപാധ്യക്ഷൻ ആൻ സെബാസ്റ്റ്യൻ ചോദിച്ചു.
ടിപി ശ്രീനിവാസന് കൊടുത്തത് പോലെ ബാലഗോപാലിന് കൊടുത്തിട്ട് എസ്‌എഫ്‌ഐയുടെ ചരിത്രം ഓര്‍മ്മിപ്പിക്കണമെന്നാണ് ആനിന്‍റെ വിമര്‍ശനം.എസ്‌എഫ്‌ഐ പണ്ട് ചെയ്തതൊക്കെ തെറ്റാണെന്ന് സമ്മതിക്കണം. അല്ലെങ്കില്‍ പുതിയ നിലപാട് തുറന്നു പറയണമെന്നും ആന്‍ സെബാസ്റ്റ്യന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ബജറ്റിലെ സ്വകാര്യ വിദേശ സര്‍വകലാശാലകള്‍ക്കെതിരെ വ്യാപകമായവിമര്‍ശനമാണ് ഉയരുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ ....
സഖാവിനെ അറിയാമോ ...
ആ രണഗാഥ അറിയാമോ ....
സ്വകാര്യ വിദേശ സര്‍വകലാശാലകളുടെ കാര്യത്തില്‍ ഇടത് സര്‍ക്കാരിന്റെ നിലപാട് കേട്ടപ്പോള്‍ കെ എന്‍ ബാലഗോപാല്‍ ഉള്‍പ്പടെയുള്ള മൂത്തസഖാക്കളോടും ആര്‍ഷോ ഉള്‍പ്പടെയുള്ള കുട്ടിസഖാക്കളോടും കേരളക്കര മുഴുവന്‍ ചോദിക്കുന്ന ചോദ്യം ഇത് തന്നെയാണ് ...
കെ വി റോഷന്‍ , കെ കെ രാജീവന്‍ , മധു , കെ ഷിബുലാല്‍ , സി ബാബു ... ഈ അഞ്ച് രക്തസാക്ഷികളെ ഓര്‍മ്മയുണ്ടോ ???...
കൂത്തുപറമ്പ് സമരം എന്തിനായിരുന്നു എന്ന് എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതൃത്വത്തിന് അറിയാമോ ???...
2016 ജനുവരി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ടിപി ശ്രീനിവാസനെ കോവളത്ത് നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുവീഴ്ത്തി ...
വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണത്തിനും കച്ചവടത്തിനുമെതിരെ പ്രതിഷേധിക്കുന്ന എസ്‌എഫ്‌ഐക്കാര്‍ക്കിടയിലേക്ക് കടന്നുചെന്ന ശ്രീനിവാസന്റെ നടപടിയാണ് പ്രശ്‌നം എന്ന എം സ്വരാജിന്റെ അന്നത്തെ പ്രതികരണം ഇത്തരുണത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ട് ...
ഒന്നുകില്‍ എസ്‌എഫ്‌ഐ നേതൃത്വം പണ്ട് ചെയ്തതും പറഞ്ഞതുമൊക്കെ തെറ്റാണെന്ന് സമ്മതിക്കണം ... അല്ലെങ്കില്‍ മാറിയ കാലത്തിനനുസരിച്ച് നിലപാട് പുതുക്കി എന്ന് തുറന്ന് സമ്മതിക്കണം ... ഇത് രണ്ടും പറ്റില്ലെങ്കില്‍ പണ്ട് ടിപി ശ്രീനിവാസന് കൊടുത്തത് പോലെ ഒരെണ്ണം ബാലഗോപാല്‍ സഖാവിന് കൊടുത്തിട്ട് എസ്‌എഫ്‌ഐയുടെ ചരിത്രം ഓര്‍മിപ്പിക്കുകയെങ്കിലും വേണം ...
ആന്‍ സെബാസ്റ്റ്യന്‍
കെഎസ്‌യു സ്റ്റേറ്റ് വൈസ് പ്രസിഡന്റ്