14 February, 2024 05:05:12 PM


നേത്രാവതി എക്സ്‌പ്രസിൽ തീപിടിത്തം; പൊലീസും ജീവനക്കാരും ചേർന്ന് തീയണച്ചു



ആലുവ: നേത്രാവതി എക്സ്പ്രസിൽ തീപിടിത്തം. മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന എക്സ് പ്രസിന്‍റെ പാൻട്രി കാറിനടിയിലാണ് തീപിടുത്തമുണ്ടായത്. ആലുവ സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിനിൽ തീയും പുകയും കണ്ടതോടെ റെയിൽവേ പൊലീസ് അഗ്നി ശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണച്ചു.

ബ്രേക്ക് ഉരഞ്ഞ് തീപടർന്നതാണെന്നാണ് സംശയം. 12,13 ബോഗികളിലായിരുന്നു തീപിടിത്തം. സംഭവത്തിൽ റെയിവെ പൊലീസ് അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K