18 February, 2024 02:51:33 PM


അമരാവതിയിൽ ട്രക്കും ടെമ്പോയും കൂട്ടിയിടിച്ച് 4 പേർ മരിച്ചു;10 പേർക്ക് ഗുരുതര പരിക്ക്



അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ ട്രക്കും ടെമ്പോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 10 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. നന്ദ്ഗാവ് ഖണ്ഡേശ്വർ താലൂക്കിലെ ഷിംഗ്നാപൂർ ഫാറ്റയിൽ രാവിലെ 7:30 ഓടെയാണ് അപകടമുണ്ടായത്. 

അമരാവതിയിൽ ക്രിക്കറ്റ് മത്സരത്തിന് പോകുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. അമരാവതി നഗരത്തിൽ നിന്നുള്ള 21 ക്രിക്കറ്റ് ടീമംഗങ്ങളാണ് ടെമ്പോയിൽ ഉണ്ടായിരുന്നതെന്ന് പോലീസ് സൂപ്രണ്ട് വിശാൽ ആനന്ദ് പറഞ്ഞു. നാല് പേർ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K