15 January, 2024 06:35:39 PM


ലോക്സഭാ തെിരഞ്ഞെടുപ്പ്: ഇന്ത്യാ സഖ്യത്തിലേക്ക് ഇല്ല; ഒറ്റക്ക് മത്സരിക്കും- മായവതി



ന്യൂഡല്‍ഹി ഇന്ത്യ സഖ്യലേക്കില്ലെന്ന് ആവർത്തിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും, ആരുടെയും പിന്തുണ വേണ്ടെന്നും മായാവതി പറഞ്ഞു. ജന്മദിനത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിലൂടെയായിരുന്നു മായാവതിയുടെ പ്രഖ്യാപനം.

അതേസമയം തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തെക്കുറിച്ച് മായാവതി വ്യക്തമായി പറയുന്നില്ല. താൻ സജീവമായി പ്രവർത്തിക്കുമെന്നും രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു എന്ന പ്രചാരണം അസത്യമാണെന്നും മായാവതി പറഞ്ഞു.

സമാജ്​വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഓന്തിനെ പോലെയാണെന്നും മായാവതി ആരോപിച്ചു. ബിഎസ്പിയുമായി കോൺഗ്രസ് സഖ്യത്തിന് പോവുകയാണെങ്കിൽ ഇന്ത്യ മുന്നണിയിൽ നിന്ന് പുറത്തു പോകുമെന്ന് സമാജ് വാദി പാർട്ടി മുന്നറിയിപ്പ് നൽകിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K