19 January, 2024 10:14:10 AM
ജയിലിന് മുന്നിലെ ആഹ്ലാദ പ്രകടനം; രാഹുലിനെതിരെ വീണ്ടും കേസ്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. കലാപ ആഹ്വാനത്തിനാണ് പൂജപ്പുര പൊലീസ് കേസ് എടുത്തത്. ഗതാഗതം തടസ്സപ്പെടുത്തിയതിനും ജയിൽ ജീവനക്കാരുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചതിനും ജയിലിന് മുന്നിലെ ആഹ്ളാദ പ്രകടനത്തിനുമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജില്ലാ പ്രസിഡന്റ് ഷെജീർ നേമം ഒന്നാം പ്രതിയും രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പ്രതിയുമാണ്.
ഇതോടെ രാഹുലിനെതിരെ എടുക്കുന്ന അഞ്ചാമത്തെ കേസാണിത്. സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിലും ഡിജിപി ഓഫ് മാർച്ച് കേസിലും രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നു. രാഹുലിന് മേൽ ചുമത്തിയിരിക്കുന്ന നാലു കേസുകളിലും ജാമ്യം അനുവദിച്ചതോടെയാണ് ബുധനാഴ്ച ജയിൽ മോചിതനായത്.