21 January, 2024 07:40:31 PM


നടി ഷക്കീലക്കും അഭിഭാഷകക്കും മർദനം: വളര്‍ത്തുമകൾ ശീതളിനെതിരെ കേസ്



ചെന്നൈ : നടി ഷക്കീലക്ക് വളർത്തുമകളുടെ മർദനം. സംഭവത്തിൽ വളര്‍ത്തുമകൾ ശീതളിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഷക്കീലയുടെ അഭിഭാഷകയ്ക്കും മര്‍ദനമേറ്റു. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ടാണ് സംഭവം. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയുടെ പരാതിയില്‍ ചെന്നൈ കോയമ്പേട് പൊലീസ് ആണ് കേസ് എടുത്തത്.

അതേ സമയം ഷക്കീലയ്‌ക്കെതിരെ ശീതളിന്റെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കി. ചെന്നൈയിലെ കോടമ്ബാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് നടി ഷക്കീല താമസിക്കുന്നത്. ഇവിടുത്തെ ഷക്കീലയുടെ വസതിയില്‍ വച്ചാണ് ഷക്കീലയും വളര്‍ത്തുമകള്‍ ശീതളും തമ്മില്‍ തര്‍ക്കമുണ്ടായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K