22 January, 2024 08:29:47 AM


അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ആക്രമണം; കേരളത്തില്‍ ഇന്ന് പ്രതിഷേധം



ന്യൂഡൽഹി: ഭാരത് ജോ‍ഡോ ന്യായ് യാത്രക്കെതിരായ അക്രമത്തിൽ ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്താൻ കോൺ​ഗ്രസ്. അസമിൽ നടന്നത് ആസൂത്രിത അക്രമമെന്ന് കോൺ​ഗ്രസ് ആരോപിച്ചു. ബിജെപിയുടെ ഫാസിസത്തിന്‍റെ തെളിവാണിതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണു​ഗോപാൽ പ്രതികരിച്ചു. കേരളത്തിലും കോൺ​ഗ്രസ് പ്രതിഷേധിക്കും. ജില്ലാ തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തും.

കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശിന്‍റെ കാർ തകർത്തതായും ആരോപണമുണ്ട്. അതേസമയം ബിജെപി പതാകയുമായി ഒരു കൂട്ടം യുവാക്കൾ തന്‍റെ ബസ് തടഞ്ഞുവെന്നാണ് രാഹുൽ ​ഗാന്ധി ഇന്നലെ ആരോപിച്ചത്. അസം കോൺ​ഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറയ്ക്കും പരിക്കേറ്റു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K