25 January, 2024 11:15:04 AM


കെ.ഇ.സ്കൂൾ പ്രിൻസിപ്പാൾ ഡോ. ജെയിംസ് മുല്ലശേരി എ.എസ്.ഐ.എസ്.സി ദേശീയ പ്രസിഡന്‍റ്



തിരുവനന്തപുരം: ഐസിഎസ്ഇ, ഐ എസ് സി സ്കൂളുകളുടെ അസോസിയേഷന്‍ (എ.എസ്.ഐ.എസ്.സി) ദേശീയ പ്രസിഡന്‍റായി മാന്നാനം കെ. ഇ. സ്കൂൾ പ്രിൻസിപ്പാൾ ഡോ. ജെയിംസ് മുല്ലശേരി തിരഞ്ഞെടുക്കപ്പെട്ടു. 2023 മുതൽ അസോസിയേഷന്‍റെ ദേശീയ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നു. അസോസിയേഷന്‍റെ കേരള റീജിയൺ സെക്രട്ടറി കൂടിയാണ്. ഇതോടൊപ്പം സി.ഐ. എസ്. സി. ഇ, ഡൽഹി (കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ) എക്സാമിനേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു വരുന്നു. സി. എം. ഐ. തിരുവനന്തപുരം സെന്‍റ് ജോസഫ്സ് പ്രവിശ്യയുടെ എജ്യൂക്കേഷൻ കൗൺസിലർ കൂടിയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K