27 January, 2024 04:16:21 PM
ഡൽഹിയിലെ എഎപി എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി രൂപ വാഗ്ദാനം ചെയ്തു - കെജ്രിവാള്‍
ന്യൂഡൽഹി: ഡൽഹിയിലെ എഎപി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി തീവ്രശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഏഴ് എഎപി എംഎൽഎമാർക്ക് ബിജെപിയിൽ ചേരുന്നതിനായി 25 കോടി രൂപ വാഗ്ദാനം ചെയ്തെന്നും കേജ്രിവാൾ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഡൽഹി മദ്യനയക്കേസിൽ കേജ്‌രിവാളിനെ ദിവസങ്ങൾക്കുള്ളിൽ അറസ്‌റ്റ് ചെയ്യുമെന്നും അതിനു ശേഷം എംഎൽഎമാരെ അടർത്തിയെടുക്കുമെന്നുമാണ് എഎപി നിയമസഭാംഗങ്ങളോട് ബിജെപി പറഞ്ഞതെന്നും കേജ്‌രിവാൾ അറിയിച്ചു.