29 January, 2024 03:51:15 PM
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ്റെ രാജ്യസഭാ അംഗത്വ കാലാവധിയും പൂർത്തിയാകുന്നു
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ്റെ രാജ്യസഭാ അംഗത്വ കാലാവധിയും പൂർത്തിയാകുന്നു. 2018 ഏപ്രിലിൽ മഹാരാഷ്ട്രയിൽ നിന്നാണ് വി. മുരളീധരൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് ആ വർഷം ജൂണിൽ അദ്ദേഹത്തെ വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായി നോമിനേറ്റ് ചെയ്തു. കൂടാതെ റെയിൽവേ മന്ത്രാലയത്തിൻ്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗമായും അദ്ദേഹം നിയമിതനായി. ഇതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ അദ്ദേഹം സ്ഥാനാർഥിയായേക്കുമെന്ന സൂചനയും ശക്തമാണ്..
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ആറ്റിങ്ങലിൽ പ്രവർത്തിച്ചുവരികയാണെന്നും, എന്നാൽ മത്സരിക്കുന്നത് എവിടെയാണെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും സ്ഥാനാർഥിത്വത്തെ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.